AD (728x90)

Wednesday, November 25

ഓണ്‍ലൈന്‍ വഴി തേടി ആനമയില്‍ ഒട്ടകം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ഒറ്റാലിന്റെ ഓണ്‍ലൈന്‍ റിലീസിനു ശേഷം മറ്റു മലയാള ചിത്രങ്ങളും ഇതേ പാത പിന്തുടരുന്നു. ഈ മാസം 6ാം തീയ്യതി തിയേറ്ററിലും ഓണ്‍ലൈനിലും ഒരേ ദിവസം റിലീസ് ചെയ്ത് ഒറ്റാല്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. കേരള കഫെ മാതൃകയില്‍ പുറത്തിറങ്ങുന്ന ആനമയില്‍ ഒട്ടകമാണ് ഇതേ പാത പിന്തുടര്‍ന്ന് ഒരേ ദിവസം തന്നെ ഓണ്‍ലൈന്‍- തിയേറ്റര്‍ റിലീസിന് തയ്യാറെടുക്കുന്നത്. റിലീസിങ്ങിനു മുന്‍പായി സിനിമയുടെ പ്രീ ബുക്കിങ് സൗകര്യം ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. സിനിമ ഓണ്‍ലൈന്‍ റിലീസിങ് സൈറ്റായ റീല്‍മങ്കിലൂടെയാണ് പ്രീ ബുക്കിങ് സൗകര്യം തയ്യാറാക്കിയത്.

ഇതാദ്യമായാണ് ഒരു സിനിമ പ്രീ ബുക്കിങ്ങിന് ശേഷം റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. നവംബര്‍ 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അതേ ദിവസം തന്നെ റീല്‍മങ്ക് വെബ്‌സൈറ്റിലൂടെ വിദേശ മലയാളികള്‍ക്ക് ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കാണുവാന്‍ സാധിക്കും.
മലയാള സിനിമയില്‍ ഒരു പുതിയ അധ്യായമാണ് ആന മയില്‍ ഒട്ടകം സൃഷ്ടിക്കുന്നത്. വിദേശത്തു മാത്രം കണ്ടു വരുന്ന പ്രീ ബുക്കിങ് സൗകര്യം ഞങ്ങള്‍ മലയാളത്തിലും ലഭ്യമാക്കുകയാണ്. ഭാവിയില്‍ മലയാള സിനിമ ഈ വഴി പിന്തുടരുമെന്നത് നൂറു ശതമാനം ഉറപ്പാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവായ രൈമ്ടോള്‍ ജോസ് പറഞ്ഞു.

നവാഗത സംവിധായകരായ ജയകൃഷ്ണയും അനില്‍ സൈനും ചേര്‍ന്നാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.  മിഥുന്‍ മുരളി, ബാലു വര്‍ഗ്ഗീസ്, ശരണ്‍, ഇന്ദ്രന്‍സ്, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ ഹനീഫ്, ചെമ്പില്‍ അശോകന്‍, വിനോദ് കെടാമംഗലം, സജാദ് ബ്രൈറ്റ്, ഗോപാലകൃഷ്ണന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശിവന്‍, രാജീവ് രാജന്‍, നേത്ര, റീന, ദിവ്യ, സീമ ജി നായര്‍, രമ്യ എന്നിവരോടൊപ്പം ബാലതാരങ്ങളായ ആകാശ്, ജുഗ്രു, സിദ്ധാര്‍ത്ഥ്, മീനാക്ഷി എന്നിവരാണ് അഭിനേതാക്കള്‍. ചിത്രത്തില്‍ സജി റാം, ശ്യാം രമേശ്, രാകേഷ് കേശവന്‍, എന്നിവര്‍ ഈണം നല്‍കിയ മൂന്നു ഗാനങ്ങളാനുള്ളത്.

കേരളത്തിന് പുറത്തുള്ള  മലയാളികള്‍ക്ക് റിലീസ് ചിത്രങ്ങള്‍ നല്‍കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് റീല്‍മങ്ക് സിഒഒ വിവേക് പോള്‍ പറഞ്ഞു. ഗള്‍ഫിലും മറ്റ് രാജ്യങ്ങളിലും മാസങ്ങളോളം കാത്തിരുാണ് മലയാളികള്‍ പ്രിയപ്പെട്ട ചിത്രം കാണുത്. ഇത്തരക്കാര്‍ക്ക് ഇഷ്ട ചിത്രങ്ങള്‍ സൈറ്റിലൂടെ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. കൂടാതെ വിതരണം പ്രാപ്യമല്ലാത്ത സ്വതന്ത്യ സിനിമകളെയും പ്രോല്‍സാഹിപ്പിക്കുതിന്റെ തെളിവാണ് ഇത്തരം സിനിമകള്‍ റിലീസ് ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുത്.  രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ്, ലാല്‍ജോസിന്റെ നീന, ആസിഫ് അലി ചിത്രം കോഹിനൂര്‍, ജയരാജ് ചിത്രം ഒറ്റാല്‍ എന്നിവക്ക് റീല്‍മങ്കിലൂടെ മികച്ച പ്രതികരണമാണ് ലഭിച്ചത് എന്ന് വിവേക് പറഞ്ഞു.

0 comments :

Post a Comment

Leave a comment.

 

© 2015 Reelmonk Blog. All rights resevered. Designed by RM Team