AD (728x90)

Friday, December 25

പുലി പിടിച്ച ഐന്‍നു Reelmonkലുടെ പുതുജീവിതം


1:1.3 entertainment ന്റ ബാനറിൽ സിദ്ധാർത്ഥ ശിവ അണിയിച്ചൊരുക്കിയ ചലച്ചിത്രം ആണ് Ain (2015). ഒരു മുസ്ലീം യുവാവിന്റെ ജീവിതത്തി കടന്നു വരുന്ന പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ചിത്രം രാഷ്ട്രീയ കൊലപാതകങ്ങളുടെ സങ്കീർണതയെ പ്രതിനിധാനം ചെയ്യുന്നു. രാഷ്ട്രീയതയുടെ അക്രമാസക്തമായ നിലപാടുകൾക്കും വ്യക്തിവിരോധങ്ങൾക്കും എതിരെ ശബ്ദമുയർത്തുന്ന ഒരു ചിത്രം കൂടിയാണ് ഐൻ. പ്രാദേശിക ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ വളരെ സർഗാത്മകമായി അവതരിപ്പിക്കാൻ സിദ്ധാർത്ഥ് ശിവക്ക് കഴിഞ്ഞിട്ടുണ്ട്. മലബാറിന്റെ തനതായ സംസ്ക്കാരവും ജീവിത ശൈലിയും മനോഹരമായി ഉൾപ്പെടുത്തിയ ഈ ചിത്രത്തിൽ ഒരു പ്രത്യേക ജനവിഭാഗത്തെ മാത്രം ചൂണ്ടിക്കാണിക്കുകയല്ലാ. അതിലുടെ മനുഷ്യ മൂല്യങ്ങളെ തിരിച്ചറിയാനുള്ള ബാലപാഠങ്ങൾ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. ജീവിതത്തെ നിസാരമായി കണ്ട ഒരു യുവാവ് തന്റെ ജീവിതം നന്മയുടെ പര്യായമായി മാറ്റി തീർക്കുന്നത് ചിത്രത്തിന്റെ ആസ്വാദനം മനോഹരമാക്കുന്നു. അതിൽ താൻ കാണാനിടയായ കൊലപാതകം ചുരുളഴിയണമെന്ന യുവാവിന്റെ ചിന്തയിലൂടെ നന്മയുടെ കണങ്ങൾ അവനിലേക്ക് കടന്നു വരുകയാണ്.

എന്നാൽ മനുഷ്യ മൂല്യങ്ങൾ യാഥാർത്ഥകമാക്കാൻ താൻ ഒരാളെക്കൊണ്ട് മാത്രം സാധ്യമല്ല എന്ന് മനസിലാക്കുകയാണ് ആ യുവാവ്. നമ്മുടെ സമൂഹത്തിൽ മാധ്യമങ്ങൾക്കുള്ള സ്വാധീനം വളരെ വലുതാണ് എന്നാൽ മാധ്യമങ്ങൾ പോലും യഥാർത്ഥ സാമൂഹിക മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ലാ എന്നും ഈ ചിത്രം മുന്നോട്ടു വെക്കുന്ന വിഷയമാണ്. അറവുമാടിനെ കെട്ടഴിച്ചുവിട്ട് തനിക്ക് ചെയ്യാവുന്ന ഒരു ചെറിയ നന്മയിൽ ആയുവാവ് സന്തോഷവാനാകുന്നു. മാംസഭക്ഷണത്തെ വർഗീയ-രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുവാനുള്ള ശ്രമം ഇന്ത്യയിൽ സംജാതമാകുന്നു എന്ന് തെളിയിക്കുകയാണ് ഐൻ. കഥയിലെ ആവിഷ്ക്കാരങ്ങളെ സൂക്ഷമമായി അവതരിപ്പിച്ച് ജീവൻ നൽകാൻ നടി നടൻമാർക്ക് കഴിഞ്ഞു. Sidhartha Sivaയുടെ ഐൻ കാലികാ പ്രസക്തിയോടുകൂടിയ ഒരു പ്രാദേശിൽ സിനിമയുടെ എല്ലാ ഘടകങ്ങളും കോർത്തിണക്കുന്നു.

0 comments :

Post a Comment

Leave a comment.

 

© 2015 Reelmonk Blog. All rights resevered. Designed by RM Team