AD (728x90)

Thursday, January 14

മൺസൂൺ മാംഗോസ് ജനുവരിയില്‍



'മൺസൂൺ മാംഗോസ്' എന്ന ചിത്രത്തിന്റെ ടീസർ മധുരം കിനിയുന്ന മാമ്പഴ രുചി പോലെ  ആസ്വാദ്യമാണ്."അക്കരക്കാഴ്ച്ചകൾ " പകർന്നു തന്ന  സംവിധായകൻ  അഭി  വർഗീസ്‌ "മാങ്ങാക്കാഴ്ച്ച'കളിലും കാര്യമായി എന്തോ കരുതി വെച്ചിട്ടുണ്ട് എന്ന് തോന്നിക്കുന്നു ടീസർ .ഫഹദ് ഫാസിലിന്റെ ഡി .പി പള്ളിക്കലിന്റെ സിനിമാ സംവിധായകൻ  ആവാനുള്ള  നെട്ടോട്ടത്തിൽ ലളിതമായ  നർമ്മത്തിന്റെയും അവതരണത്തിന്റെയും കൂട്ട് പ്രതീക്ഷിക്കാം.

           സിനിമയ്ക്കുള്ളിലെ സിനിമയിൽ 'കറുപ്പിലും വെളുപ്പിലും' വരുന്ന വിജയ്‌ റാസ്,എഴുപതുകളെ ഓർമിപ്പിക്കുന്ന ഒരു ഗാന ശകലത്തിൽ ഇത് വരെ കാണാത്ത ഒരു ഗ്രിഗറി,രസച്ചരട്‌ മുറുക്കാൻ വിനയ് ഫോർട്ട്‌ .കൂടെ ടോവിനോ തോമസ്‌,സഞ്ജു ശിവറാം,നന്ദു,പുതു നായിക ഐശ്വര്യ മേനോൻ .ചേരുവകൾ കൃത്യം.
         
           ഒരു മുഴുനീള 'അമേരിക്കൻ ചിത്രം' ആയത്  കൊണ്ട് അധിക മധുരമായി മനോഹരമായ അമേരിക്കൻ കാഴ്ചകളും ഉറപ്പ് .അത് "ഇന്ത്യൻ സിനിമയിൽ ഇത് വരെ കണ്ടിട്ടില്ലാത്ത ആരും പറഞ്ഞിട്ടില്ലാത്തത് " ആണോ എന്നത്‌ കൗതുകം.

             അമേരിക്കയിൽ ഒരു മലയാള സിനിമ എടുക്കുന്നതിന്റെ "കടി"യിൽ  എന്തോ ഗുട്ടൻസ് ഉണ്ടാവും.അതെന്താണെന്ന് അറിയാനും ഒപ്പം സിനിമ ജീവിതത്തെക്കാളും ആണോ അതോ ജീവിതം സിനിമയേക്കാളും ആണോ വലുത് ?അതോ അത് രണ്ടും ഒരു പോലെ വലുതാണോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനും കാത്തിരിക്കാം "മൺസൂൺ മാംഗോസ് "

0 comments :

Post a Comment

Leave a comment.

 

© 2015 Reelmonk Blog. All rights resevered. Designed by RM Team