AD (728x90)

Thursday, February 25

2016 ലെ മെഗാ ബജറ്റ് സിനിമകള്‍

ശ്യാമാന്തകം: പ്രിഥ്വിരാജിനെ നായകനാക്കി ഹരിഹരന്‍ ഒരുക്കുന്ന മെഗാ ബജറ്റ് ചിത്രം ആണ് ശ്യാമാന്തകം. മലയാളം, ഹിന്ദി, തമിഴ്, തെലുഗു തുടങ്ങിയ ഭാഷയില്‍ ആയിരിക്കും ചിത്രം പ്രദര്‍ശനത്തിനു എത്തുന്നത്. മഹാഭാരത കഥയെ ആസ്പദമാക്കിക്കൊണ്ട് നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രിഥ്വിരാജ് കൃഷ്ണ ഭഗവാന്‍റെ വേഷത്തില്‍ അഭിനയിക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക കലാകാരന്മാരും ഒന്നിക്കുന്ന ഇ ചിത്രത്തിന്‍റെ നിര്‍മാണം നിര്‍വഹിക്കുന്നത് നിര്‍മാതാവ് ഗോഗുലം ഗോപാലന്‍ ആണ്.റസൂല്‍ പുക്കുട്ടി ആണ് സൌണ്ട് ഡിസൈന്‍ ചെയ്യുന്നത്. ഏകദേശം 30 കോടി രൂപയുടെ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് പ്രിഥ്വിരാജ് നോക്കി കാണുന്നത്‌.
Prithviraj in Urumi
പുലിമുരുകന്‍: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ പിറക്കുന്ന മെഗാ ബജറ്റ് ചിത്രം ആണ് പുലിമുരുകന്‍ . ഇതും ഒരു ബഹുഭാഷാ ചിത്രം ആണ് .ഫുള്‍ ഹൌസ് എന്‍ടര്‍ടിന്‍മെന്‍റ്  നിര്‍മിക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നു മോഹന്‍ലാല്‍, അപര്‍ണ്ണ ഗോപിനാഥ്, പ്രതാപ്‌ പോത്തന്‍ , ശശി കുമാര്‍ എന്നിവര്‍ വേഷമിടുന്നു. പൂര്‍ണ്ണമായും റഷ്യയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇളയരാജ ആണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണങ്ങള്‍ നല്‍കിയിരിക്കുന്നത്.
Pulimurugan starring The Complete Actor Mohanlal
മെഗാസ്റ്റാര്‍ 393: മമ്മൂട്ടിയുടെ അടുത്ത ബിഗ്‌ ബജറ്റ് ആക്ഷന്‍ ചിത്രം ആണ് മെഗാസ്റ്റാര്‍ 393. അഖില്‍ പോള്‍,  അനസ് ഖാന്‍ എന്നീ സംവിധായകര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു കുറ്റാന്വേഷണ കഥ ആണ് മെഗാസ്റ്റാര്‍ 393.മമ്മൂട്ടി ചിത്രത്തില്‍ ഒരു കുറ്റാന്യേഷകന്‍റെ വേഷമണിയുന്നു. ഏകദേശം 10 കോടി രൂപ ആണ് ചിത്രത്തിന്‍റെ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്.
 
Megastar 393

കുമാര സംഭവം: ദിലീപ്,  തമിഴ് നടന്‍ സിദ്ധാര്‍ഥ് തുടങ്ങിയവര്‍ അഭിനയിക്കുന്ന മെഗാ ബജറ്റ് ചിത്രം ആണ് കുമാര സംഭവം.മുരളി ഗോപിയുടെ കഥയ്ക്ക്‌ രതീഷ്‌ അമ്പാട്ട് സംവിധായകനം നിര്‍വഹിക്കുന്നു .മുരളി ഗോപി ഇ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നു .
Kumara Sambavam to star Dileep and Siddharth

0 comments :

Post a Comment

Leave a comment.

 

© 2015 Reelmonk Blog. All rights resevered. Designed by RM Team