AD (728x90)

Sunday, February 7

പാവാടക്കും ഉണ്ട് ഒരു സത്യകഥ Malayalam Movie Review


പ്രിഥ്വിരാജിന്‍റെ തുടര്‍ച്ചയായ നാലാം വിജയ ചിത്രം. ഒരു നടന്‍റെ വിജയചിത്രം എനതിലും അപ്പുറം ഒരു സംവിധായകന്‍റെ ഊര്‍ജസ്വലതയുള തിരിച്ചു വരവിനെ പ്രതിധ്വനിപ്പിക്കുനതാണ് പാവാട എന്ന ചലച്ചിത്രം. പരാജയത്തിനു ശേഷം ഉള്ള ജി.മാര്‍താണ്ടന്‍ എന്ന സംവിധായകന്‍റെ തിരിച്ചു വരവു. അതിലൂടെ ഒരു നല്ല സന്ദേശം കാണികളില്‍ എത്തിക്കാന്‍ അദ്ധേഹത്തിനു കഴിഞ്ഞു.ചിത്രത്തിന്‍റെ ആദ്യ പകുതിയില്‍ നര്‍മ്മംചാലിച്ചു കൊണ്ടുള്ള രണ്ടു മധ്യപാനികളുടെ ജീവിതം സംവിധായകന്‍ നമുക്കു മുന്നില്‍ തുറന്നു കാണിക്കുന്നു. പാമ്പു ജോയും ബാബു ജോസഫും ഇവരാണ് ഇ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പാമ്പു ജോയ് ആയി പ്രിഥ്വിരാജും ബാബു ജോസഫ്‌ ആയി അനൂപ്‌ മേനോനും വേഷമിടുന്നു. രണ്ടു പേരും തികഞ്ഞ മദ്യപാനികള്‍. എന്തുകൊണ്ട് ഇവര്‍ മുഴു മദ്യപാനികള്‍ ആയി എന്ന് തൊട്ടും തൊടാതെയും പറഞ്ഞു ആദ്യ പകുതിയില്‍ സംവിധായകന്‍ ഒരു സസ്പെന്‍സ് തരുന്നുണ്ട്. അതുകൊണ്ട് തന്നെ രണ്ടാം പകുതിയിലേക്ക് കാണികളുടെ ആകാംഷ കൊണ്ട് വരാന്‍ സംവിധായകനു കഴിഞ്ഞു. 


ഒരു മദ്യപാനി നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ അതിലൂടെ അയാള്‍ക്ക് നേരിടേണ്ടി വന്ന കഷട്ടതകള്‍ എല്ലാം ഇ ചിത്രം കാട്ടിത്തരുന്നു. എന്നാല്‍ ഇ ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം ഉണ്ട്, "സിനിമ". സിനിമാ ലോകത്തിനു പിന്നാമ്പുറത്തില്‍ നടക്കുന്ന ചില ചതികളുടെയും വഞ്ചനയുടെയും കഥ . സിനിമാ എന്ന ദ്രിശ്യമാധ്യമം ജനങ്ങള്‍ക്കിടയില്‍ നല്ല സന്ദേശങ്ങള്‍ എത്തികാനുള്ള എളുപ്പ മാര്‍ഗ്ഗം ആണ്. എന്നാല്‍ സിനിമയെ വെറും കച്ചവടം മാത്രം ആയി കാണുന്ന ഒരു വിഭാഗവും അതിലൂടെ ജീവിതഗതി മാറി പോകുന്ന ചില മനുഷ്യരുടെയും കഥ ആയി മറിപോകുകയാണ് ചിത്രത്തിന്‍റെ രണ്ടാം പകുതി. ചിത്രത്തിന് പാവാട എന്ന നാമം തികച്ചും അര്‍ത്ഥവത്താണ് . നര്‍മ്മത്തിന്റെ നിഴലുകള്‍ മാറി തികച്ചും യാഥാര്‍ത്ഥ്യത്തിലേക്ക് കഥ ഒഴുകി മാറുകുയാണ് . കണ്ണീരിന്‍റെ പൊടികൈകള്‍ വീശി ചിത്രത്തിന് മറ്റൊരു ചായം പൂശുകയാണ് സംവിധായകന്‍. അതില്‍ പ്രേക്ഷകരുടെ മനം കവരാന്‍ അഭിനേതാക്കള്‍ക്ക് കഴിഞ്ഞു .ഒരു സാമൂഹിക പ്രസക്തി ഉള്ള സിനിമ എന്നതിലും അപ്പുറം ഒരു യാഥാസ്ഥികത ഉള്ള ചിത്രം എന്നാണ് ഇ സിനിമക്ക് കൊടുക്കാവുന്ന മുഖ മുദ്ര . നല്ലൊരു സിനിമയുടെ എല്ലാ ഘടകങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ട് കാണികളെ പിടിച്ചിരുത്താന്‍ പാകത്തിന് എരിവും പുളിയും ചേര്‍ന്ന ഒരു മികച്ച ചിത്രം ആയി നമ്മുക്ക് പാവാട എന്ന സിനിമയെ ആസ്വദിക്കാം.

Written by

0 comments :

Post a Comment

Leave a comment.

 

© 2015 Reelmonk Blog. All rights resevered. Designed by RM Team